മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ.ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും
Update: 2023-09-27
Description
കരുവന്നൂര്‍ബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍നിന്ന് ജനാധിപത്യ മതനിരപേക്ഷവാദികള്‍ക്ക് മാറിനില്‍ക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താല്ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
Comments
In Channel























